മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍ക്ക് പകരം ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ചുള്ള സി.കെ. മണിയുടെ പരീക്ഷണ കൃഷി വിജയത്തിലേക്ക്…. 300 ടയര്‍ ചട്ടികളില്‍ ശീതകാല പച്ചക്കറികള്‍ പാകമായി വരുന്നതിലൂടെ വിജയിക്കുന്നതിലൂടെ സമ്മാനിക്കുന്നത് ‘ഒരു പുതിയ കൃഷിപാഠം’
കടമ്പനാട് : മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍ക്ക് പകരം ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ച് പരീക്ഷണകൃഷിയിലാണ് സി.കെ. മണി. 300 ടയര്‍ ചട്ടികളില്‍ ശീതകാല പച്ചക്കറികള്‍ പാകമായി വരുന്നു. ഗ്രോബാഗുകളെക്കാള്‍ വിസ്തൃതിയുള്ള ടയര്‍ചട്ടികളില്‍ ഹ്രസ്വകാലവിളകളുടെ ഒന്നില്‍കൂടുതല്‍ തൈകള്‍ നട്ട് പാകപ്പെടുത്താം. രണ്ടോ അതിലധികമോ കൃഷിചെയ്തശേഷം ഉപേക്ഷിക്കുന്ന ഗ്രോബാഗുകള്‍ മണ്ണിന് ഭാരമായി മാറുമ്പോള്‍ ടയര്‍ചട്ടികളില്‍ വരുംതലമുറകള്‍ക്കും കൃഷി നടത്താമെന്നാണ് മണിയുടെ അഭിപ്രായം. വാഹനങ്ങളുടെ ഉപേക്ഷിക്കുന്ന ടയറുകള്‍ ശേഖരിച്ച് സ്വന്തമായി രൂപപ്പെടുത്തി ഉപയോഗിക്കുന്നതിനാല്‍ പുറത്തുനിന്ന് വാങ്ങുന്ന വിലയാകില്ല.
ക്വാളിഫ്ലവര്‍, കാബേജ്, തക്കാളി, പച്ചമുളക് എന്നിവയൊക്കെയാണ് മട്ടുപ്പാവില്‍ ടയര്‍കൊണ്ടുള്ള പൂ ചട്ടികളില്‍ ഇപ്പോള്‍കൃഷിയിറക്കിയിരിക്കുന്നത്. മുമ്പ് മട്ടുപ്പാവിലെ 500 ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ക്ക് പുറമെ നെല്ലും കുരുമുളകും മുതല്‍ നിലക്കടലവരെ വിളയിച്ചിരുന്നു. കൂടാതെ ഉള്ളി, ഉഴുന്ന്, ചോളം എന്നിവയും വിളയിച്ച് വിജയംകൈവരിച്ചു. തിലോപ്പിയയും റഡ്ബല്ലിയുമെക്കെ നീന്തി തുടിക്കുന്ന വീട്ടുമുറ്റത്തെ കുളത്തിന് തണല്‍വിരിച്ച് പാഷന്‍ഫ്രൂട്ട് ചെടിപടര്‍ന്ന് പന്തലിച്ച് നില്‍പ്പുണ്ട്.
പഞ്ചായത്തിലെ വേറിട്ട കര്‍ഷകനായ സി.കെ. മണിയുടെ വ്യത്യസ്ഥമായ കൃഷിയിടം കാര്‍ഷിക പഠനകേന്ദ്രംപോലെയാണ്. വിദ്യാര്‍ത്ഥികളും കര്‍ഷകരുമൊക്കെ ഇവിടെ നിത്യസന്ദര്‍ശകരാണ്. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി വിത്തും പരിശീലനവും നല്‍കും.
Your comment?