അടൂര്‍: സംസ്ഥാനത്ത് ആദ്യമായി അഗതിപുനരധിവാസത്തിനായ് സജ്ജീകരിക്കുന്ന മാതൃക പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കല്‍ തെക്ക് കുളത്തിനാല്‍ ജങ്ഷനു സമീപം ഒരുക്കുന്ന ജീവകാരുണ്യ ഗ്രാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
2018 നവംബര്‍ നാലിനാണ് ആദ്യവീടിനു ശിലാസ്ഥാപനം നടത്തിയത്. 20 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന 10 വീടുകളുടെ പണികള്‍ അവസാനഘട്ടത്തിലാണ്. മഹാത്മ ജനസേവന കേന്ദ്രത്തിന്റെ അടൂര്‍, കോഴഞ്ചേരി, കൊടുമണ്‍ യൂനിറ്റുകളിലായി എത്തപ്പെടുന്ന രോഗികള്‍, മനോദൗര്‍ബല്യമുള്ളവര്‍, അഗതികള്‍ എന്നിവര്‍ രോഗവിമുക്തരായാലും സമൂഹം ഇവരെ അംഗീകരിക്കുകയോ തിരികെ ഏറ്റെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് സ്വവസതിയിലെന്ന പോലെ ജീവിക്കാനും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാനുമുള്ള അവസരമാണ് ജീവകാരുണ്യ ഗ്രാമത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഓരോ വീട്ടിലും അഞ്ച് പേര്‍ താമസിക്കും. അഗ്രിഫാം, ഫിഷ് ഫാം, പൂച്ചെടി നഴ്സറി എന്നിവയിലൂടെ തൊഴില്‍ സാഹചര്യം ഒരുക്കും. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, സിനിമ തീയറ്റര്‍, ഓഡിറ്റോറിയം, ആരാധനാലയങ്ങള്‍, റെസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ടെക്സ്റ്റയിത്സ്, ബാര്‍ബര്‍ ഷോപ്പ് എന്നിവയും ഈ വളപ്പില്‍ തന്നെയുണ്ടാകും. മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുടേതാണ് പദ്ധതി ആശയവും ആവിഷ്‌കാരവും.
Your comment?