5:32 pm - Thursday November 23, 9837

അച്ഛനും മകളും ഒരേദിവസം സന്നതെടുത്ത് അഭിഭാഷകരായി

Editor

കൊട്ടാരക്കര :അച്ഛനും മകളും ഒരേദിവസം സന്നതെടുത്ത് അഭിഭാഷകരായി. ഉമ്മന്നൂര്‍ കൊച്ചുവീട്ടില്‍ ജേക്കബ് സി.ജോണും മകള്‍ ആശിഷ ജേക്കബ് ജോണുമാണ് ഒരേദിവസം വക്കീല്‍ക്കുപ്പായമണിഞ്ഞത്.

നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ജേക്കബ് സി.ജോണ്‍ നാലുവര്‍ഷത്തോളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ കോടതികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ കൊല്ലം വക്കഫ് കോടതിയില്‍നിന്ന് ശിരസ്തദാരായാണ് വിരമിച്ചത്. ആശിഷ ഒന്നാംക്‌ളാസോടുകൂടിയാണ് ഈവര്‍ഷം ബി.എ. എല്‍എല്‍.ബി. വിജയിച്ചത്.

അധ്യാപിക റോസമ്മയാണ് ജേക്കബ് സി.ജോണിന്റെ ഭാര്യ. കൊട്ടാരക്കര കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അച്ഛനും മകളും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബി.ജെ.പി ഹര്‍ത്താലിനിടെ അയ്യപ്പഭക്തര്‍ക്ക് ഡി.വൈ.എഫ്.ഐയുടെ വക അന്നദാനം

അടൂരില്‍ തോംസണ്‍ ഹോട്ടല്‍,ലെമണ്‍ റസ്റ്ററന്റിന്റെയും ഒരു ഭാഗത്തും തീപിടിച്ച് വന്‍ നാശനഷ്ടം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ