പത്തനംതിട്ട:ബിജെപി പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ അടക്കമുള്ളവര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശ പ്രകാരം വിവിധ ജില്ലകളില്‍ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തി.
വിവിധ ജില്ലകളിലായി അന്യ സംസ്ഥാനത്തു നിന്ന് വന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം സഹായകരമായത്.
ബിജെപി സമരപ്പന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്നയാല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബിജെപി ഇന്നലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ശബരിമല വിഷയത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബിജെപി പറയുന്നത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?