5:32 pm - Sunday November 23, 4521

സ്‌കൂള്‍ കോളേജ് ട്രിപ്പുകള്‍ക്ക് വിളിക്കൂ… മദ്യവും സിഗരറ്റും സൗജന്യമായി നേടൂ.. ഓവില്‍ ടൂറിസ്റ്റ് ബസ് കമ്പനിയുടെ വിസിറ്റിങ്ങ് കാര്‍ഡ് ഉപയോഗിച്ച് ആരോപടച്ചു വിട്ട ട്രോള്‍ ഫേസ് ബുക്കിലിട്ട രാജേഷ് പുലിവാല് പിടിച്ചു

Editor

പത്തനംതിട്ട: നല്ലൊരു ട്രോള്‍ കണ്ടാല്‍ ഷെയര്‍ ചെയ്യാത്തവര്‍ ആരുണ്ട്? അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടാലോ? അങ്ങനൊരു പുലിവാല്‍ പിടിച്ചിരിക്കുകയാണ് അടൂര്‍, കൊടുമണ്‍, കോട്ടപ്പുറത് വീട്ടില്‍ രാജേഷ്. ഓവില്‍ ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസ് കമ്പനിയുടെ വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ച് ആരോ പടച്ചു വിട്ട ട്രോള്‍ ഫേസ് ബുക്കിലിട്ടതാണ് രാജേഷിന് വിനയായത്. ട്രോള്‍ ഇങ്ങനെ: ഇങ്ങനെ ഒരു ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം. സ്‌കൂള്‍, കോളജ് ട്രിപ്പുകള്‍ക്ക് വിളിക്കു…മദ്യവും സിഗരറ്റും സൗജന്യമായി നേടു…ഈ ഓഫര്‍ തുടര്‍ന്നും ലഭിക്കുന്നതാണ്.
ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണര്‍ക്ക് ആരോ പരാതി അയയ്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നുവെന്നുമായിരുന്നു പരാതി. കമ്മിഷണര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അന്‍സാരി ബീഗുവിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സഞ്ജീവ് കുമാറും സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് രാജേഷിന് അയച്ച് കൊടുത്തത് യൂണിയന്‍ ഭരണിക്കാവ് എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ ബിബിന്‍ ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അയാളെ രണ്ടാം പ്രതിയാക്കിയും കേസ് എടുത്തിട്ടുണ്ട്. ബസ് തൊഴിലാളികളാണ് ഇരുവരും. അവര്‍ക്ക് ആരോ അയച്ചു കൊടുത്ത പോസ്റ്റ് കൗതുകത്തിന്റെ പേരില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ രാധാകൃഷ്ണന്‍, ശശിധരന്‍പിള്ള, സി.ഇ.ഓ സതീഷ് കുമാര്‍, രമേശ് ബാബു, സജിമോന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാവിലെ ഓട്ടവും ഉച്ചതിരിഞ്ഞ് ഗണിതശാസ്ത്ര ക്ലാസുകളുമായി പ്രവാസി ശാസ്ത്രജ്ഞന്‍ കടമ്പനാട്ടുകാരന്‍ ഡോ.ജോര്‍ജ് തോമസ്:മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഒറ്റയാള്‍ മാരത്തണ്‍

സല്‍മാന്‍ ഖാന്‍ ശാസിച്ചു.. സങ്കടവും ദേഷ്യവും സഹിക്കാനാവാതെ ശ്രീശാന്ത് തല കുളിമുറിയുടെ ചുവരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ