
പത്തനംതിട്ട: നിലയ്ക്കലില്‍ സംഘര്‍ഷം. ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലയ്ക്കലില്‍ സംഘടിച്ചിരുന്ന വിശ്വാസികള്‍ തമിഴ്‌നാട്ടില്‍നിന്നെത്തിയ ദമ്പതികളെ തടഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലായിരുന്നു ദമ്പതികളുണ്ടായിരുന്നത്.
സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്നറിയാന്‍ വിശ്വാസികള്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സ്ത്രീയെ ബസില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് ദമ്പതികള്‍ ബസില്‍നിന്ന് ഇറങ്ങി. തുടര്‍ന്ന് ഇവരെ പ്രതിഷേധക്കാര്‍ പിടിച്ചു തള്ളുന്ന സാഹചര്യമുണ്ടായി.
തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തുകയും ദമ്പതികളെ പോലീസ് വാഹനത്തില്‍ കയറ്റി തിരിച്ചയക്കുകയുമായിരുന്നു. സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്ന് അറിയാന്‍ രാവിലെയും പമ്പയിലേക്കുള്ള വാഹനങ്ങള്‍ വിശ്വാസികള്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
Your comment?