
ശബരിമല: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെ രാത്രി 9.30 ന് സന്നിധാനത്ത് പുലിയിറങ്ങി. മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പാലത്തിലൂടെ എത്തിനോക്കിയപ്പോഴാണ് പുലി കടിച്ചു വലിക്കുന്നത് കണ്ടത്.
വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ പരിശോധന നടത്തിയപ്പോള്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ പന്നികളെ പാണ്ടിത്താവളത്തെ ഇന്‍സിററേറ്റിന്റെ അടുത്തേക്ക് മാറ്റിസംഭവം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ രൂക്ഷമായ പ്രത്യാഖ്യാതങ്ങളായിരിക്കും ഉണ്ടാവുക എന്നതിന്റെ സൂചനയാണ് കഴിഞ്ഞ രാത്രി സംഭവിച്ചെതെന്ന് ഭക്ത സമൂഹം അഭിപ്രായപ്പെടുന്നു.
നേരത്തെ പമ്പ ഗണപതി കോവിലിനു സമീപം നാലു ദിവസത്തിനിടെ രണ്ടു തവണ കടുവയുടെ സാന്നിധ്യവും സ്ഥിതികരിച്ചിരുന്നു .തീര്‍ത്ഥാടന പാതയില്‍ സുരക്ഷ ശക്തമാക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Your comment?