മഹാത്മജന സേവന കേന്ദ്രത്തിലെ അന്തേവാസി നിര്യാതയായി
അടൂര്‍:മഹാത്മജന സേവന കേന്ദ്രത്തിലെ അന്തേവാസി നാഗലക്ഷ്മി(60)നിര്യാതയായി.ഒരു വര്‍ഷം മുമ്പ് അഗ്നിശമന സേനയാണ് റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് ആരും സംരക്ഷിക്കാനാളില്ലാതെ വന്നപ്പോള്‍ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടൂര്‍ മഹാത്മജനസേവന കേന്ദ്രം സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.അന്യസംസ്ഥാനക്കാരിയായ ഇവരുടെ ബന്ധുക്കള്‍ ആരെങ്കിലും എത്തുകയാണെങ്കില്‍ മൃതദേഹം വിട്ടു നല്‍കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം അധികൃതര്‍ പറഞ്ഞു.Ph:04734220163
Your comment?