പത്തനംതിട്ട: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍വെള്ളത്തില്‍ മുങ്ങിയ പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം. ഡാമുകള്‍ തുറന്ന് വിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.
പ്രളയകെടുത്തി ജനജീവിത്തെ ഒറ്റപ്പെടുത്തിയ പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന തലസ്ഥാനത്ത് എത്തിയത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സേനയെ പത്തനംതിട്ടയിലെക്ക് വിന്യസിക്കാനാണ് ഒരുങ്ങുന്നത്. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്.
നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ഏഴ് ബോട്ടുകള്‍ കൂടി എത്തിച്ചു. റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.
എന്‍.ഡി.ആര്‍.എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും പത്തനംതിട്ടയല്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുകയാണ്.
Your comment?