അടൂര്‍: കനത്തമഴയെതുടര്‍ന്ന് കടമ്പനാട് മോതിരച്ചുള്ളിമലയില്‍ കുന്ന് പിളര്‍ന്ന് കിണറിന് മുകളിലേക്ക് പതിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കടമ്പനാട് വടക്ക് ചരുവിള പടിഞ്ഞാറ്റതില്‍ രാജന്‍കുട്ടിയുടെ വീട്ടിലെ കിണറിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് തകര്‍ന്നത്. കിണറിന്റെ തൊടിയില്‍ ഘടിപ്പിച്ചിരുന്ന മോട്ടര്‍ കിണറ്റിലേക്ക് താഴ്ന്നു പോയി. ഏകദേശം 30 മീറ്ററോളം ആഴമുള്ള കിണര്‍ പൂര്‍ണ്ണമായി മണ്ണ് മൂടിയ നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പാണ് മോതിരച്ചുള്ളിമലയില്‍ മറ്റു രണ്ട് വീടുകളുടെ മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് വീട്തകര്‍ന്നത്. കടമ്പനാട് ശുദ്ധജലപദ്ധതിയുടെ 5.47 ലക്ഷം ലിറ്റര്‍ വെള്ളംകൊള്ളുന്ന ജലസംഭരണിയുടെ നൂറുമീറ്റര്‍ സമീപപ്രദേശങ്ങളിലാണ് കുന്നിടിച്ചില്‍ വ്യാപകമായിരിക്കുന്നത്. ജലസംഭരണിയുടെ സമീപത്ത് വ്യാപകമായി മണ്ണെടുത്തിട്ടുണ്ട്. ഇതുകാരണം ടാങ്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
https://www.facebook.com/adoorvartha/videos/1128417610645381/
Your comment?