5:32 pm - Friday November 23, 6401

ചക്കൂര്‍ച്ചിറ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചികുത്തിതുറന്ന് മോഷണം: കള്ളന്‍മാര്‍ക്ക് ചില്ലറ വേണ്ട നോട്ടുമതി!

Editor

അടൂര്‍: കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തിന്റെ മുണ്ടപ്പള്ളി ഏലായില്‍ പടിയിലുള്ള കാണിക്കവഞ്ചി കുത്തിതുറന്നാണ് മോഷണം നടന്നത്. വഞ്ചിയുടെ പ്രധാനഗ്രില്ലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അതിനുള്ളിലെ വഞ്ചികുത്തിതുറന്നായിരുന്നു മോഷണം. ഗ്രില്ലും പൂട്ടും തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കമ്പിപാര ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നവിവരം ക്ഷേത്രഭാരവാഹികള്‍ അറിയുന്നത്. തുടര്‍ന്ന് അടൂര്‍പോലീസ്സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും എസ്.ഐ.സന്തോഷ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഏകദേശം അയ്യായിരം രൂപയോളം മോഷണം പോയതായാണ് കണക്ക്. ചില്ലറകള്‍ വഞ്ചിക്കുള്ളില്‍ ഉപേക്ഷിച്ച് നോട്ടുകള്‍ മാത്രമാണ് കവര്‍ന്നത്.
നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ദേവീക്ഷേത്രത്തിന്റെ കാണിക്കവഞ്ചികുത്തിതുറന്ന നിലയില്‍. സമീപത്ത് കമ്പിപാരയും കാണാം

https://www.facebook.com/adoorvartha/videos/1114330415387434/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ പ്രതി മോഷണക്കേസില്‍ പിടിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ