പത്തനംതിട്ട: പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്‌നാന ഘട്ട മായ അച്ചന്‍കോവില്‍ നദിക്ക രയിലും പൂര്‍ത്തിയായി. ആത്മാക്കളെ ചാവിരുത്തിയിരിക്കുന്ന കാവാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. ഇവിടെ പൂജകള്‍ അര്‍പ്പിക്കുക എന്നത് ഗംഗാ നദിയിലെ പുണ്യം പോലെയാണ്.
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ഈ മാസം 11 ശനിയാഴ്ച 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്‌നാന ഘട്ടത്തില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണം നടക്കും. പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി,രാജു ഊരാളി എന്നിവര്‍ കാവ് ചടങ്ങുകള്‍ക്കും പൂജകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും.
ഗണപതി ഒരുക്ക്, പ്രഭാത പൂജ, നാഗ പാട്ട്, മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി, താംബൂല സമര്‍പ്പണം, ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , വാനരയൂട്ട്,മീനൂട്ട്, നാഗയൂട്ട്, ആനയൂട്ട്, മല പൂജ, ഭാരതകളി, തലയാട്ടം കളി, കുംഭ പാട്ട്, പറകൊട്ടി പാട്ട്, ഭാരത പൂംകുറവന്‍ -കുറത്തി പൂജ,ഗജ പൂജ, യക്ഷി പൂജ, പ്രകൃതി സംരക്ഷണ പൂജ, അമ്മ പരാശക്തി പൂജ ,കുട്ടിച്ചാത്തന്‍ പൂജ ,ആദ്യ ഉരു മണിയന്‍ പൂജ് ,വടക്കന്‍ ചേരി വല്യച്ചന്‍ പൂജ , ജല സംരക്ഷണ പൂജ, വന്യ ജീവി സംരക്ഷണ പൂജ, ദീപകാഴ്ച ,ദീപാരാധന ,കല്ലേലി വിളക്ക് തെളിയിക്കല്‍ എന്നിവ പ്രത്യേക പൂജകളായി നടക്കും .
സംസ്ഥാനത്ത് അകത്ത് നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് ഭക്തര്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉള്ള ക്രമീകരണം ഉണ്ടാകും .
പത്തനംതിട്ട ജില്ലാ കളക്ടരുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണ വകുപ്പിന്റെ നേത്ര്വതത്തില്‍ ആരോഗ്യം ,റവ ന്യൂ ,വനം ,പോലീസ് ,എക്‌സൈസ് ,ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ സേവനം കാവിലും സ്‌നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും .കോന്നിയില്‍ നിന്ന് കെ എസ് ആര്‍ ടി സി യുടെ സ്‌പെഷ്യല്‍ ബസുകള്‍ കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സര്‍വ്വിസ് നടത്തും എന്ന് കാവ് സംരക്ഷണ സമിതി സെക്രട്ടറി സലിം കുമാര്‍, പ്രസിഡണ്ട് അഡ്വ:സി.വി ശാന്ത കുമാര്‍ , ട്രഷറര്‍ സന്തോഷ് കല്ലേലി , പി. ആര്‍. ഒ ജയന്‍ കോന്നി എന്നിവര്‍ അറിയിച്ചു.
Your comment?