കല്യാണ്‍ ജ്വല്ലറി രാജ്യത്തു 100 ഷോറൂമുകളിലേക്ക്
കല്യാണ്‍ ജ്വല്ലറി ഇന്ത്യയില്‍ 100 ഷോറൂമുകളിലേക്ക്. ഇന്ത്യയില്‍ 100 ജ്വല്ലറി ഷോറൂമുകള്‍ തുറക്കുന്ന ആദ്യ മലയാളി ബിസിനസ്സുകാരാകുകയാണ് കല്യാണ്‍ ഗ്രൂപ്പ്. നഗരത്തിലെ ഒരു ചെറിയ കടയില്‍നിന്ന് 25 വര്‍ഷം കൊണ്ടു രാജ്യത്തെ വന്‍കിട ജ്വല്ലറികളുടെ നിരയിലേക്കാണു കല്യാണ്‍ വളര്‍ന്നത്. ബംഗാളില്‍ ഡാര്‍ജിലിങ്ങിനടുത്തു സിലിഗുരിയില്‍ ഓഗസ്റ്റ് 12നാണു കല്യാണിന്റെ നൂറാമത്തെ ഷോറൂം തുറക്കുന്നത്.
ജൂലൈ 21 മുതല്‍ മൂന്നാഴ്ചകൊണ്ടു 10 ഷോറൂമുകള്‍ തുറക്കുകയാണ്. അതോടെ ഇന്ത്യയിലെ ഷോറൂമുകളുടെ എണ്ണം 100 തികയും. വിദേശത്തുള്ള 32 ഷോറൂമുകള്‍ ഇതിനു പുറമെയാണ്. അമേരിക്കയില്‍ കല്യാണ്‍ ഗ്രൂപ്പ് മൂന്നു ഷോറൂമുകള്‍ കൂടി തുറക്കുന്നുണ്ട്. 17 സംസ്ഥാനങ്ങളിലായാണ് ഇന്ത്യയിലെ 100 ഷോറൂമുകള്‍. ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളില്‍ ഷോറൂമുകളുണ്ട്.10,500 കോടി രൂപയുടെ വിറ്റുവരവാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്.അടുത്ത വര്‍ഷം ഇത് 12,000 കോടി രൂപയാകും.
കല്യാണിന്റെ ലോയല്‍റ്റി ഉപഭോക്താക്കള്‍ എന്ന പട്ടികയില്‍ ഇപ്പോള്‍ 60 ലക്ഷം പേരുണ്ട്. സ്വര്‍ണക്കട തുടങ്ങിയ ദിവസം കാല്‍ പവന്‍ തന്റെ പേരക്കുട്ടിക്കായി വാങ്ങിയ 86 വയസ്സുള്ള ഒരു പാവം തൂപ്പുകാരിയില്‍നിന്നു തുടങ്ങിയ യാത്രയാണിത്. 25 വര്‍ഷംകൊണ്ടാണു 60 ലക്ഷത്തിലേറെ പേരിലേക്കു നീണ്ട വിശ്വാസത്തിലൂടെ കല്യാണ്‍ വളര്‍ന്നത്.
Your comment?