മറഡോണ & കവരത്തി ലീഗ് ഫുട്‌ബോള്‍ യു.എഫ്.സി ജേതാക്കളായി

Editor

കവരത്തി: ബോബി മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലില്‍ യു.എഫ്.സി ജേതാക്കളായി. ഫൈനലില്‍ പുഷ്പ ഫുട്ബാള്‍ ക്ലബിനെയാണ് യു.എഫ്.സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലൂടെയാണ് 4-2 എന്ന നിലയില്‍ യു.എഫ്.സി കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ ലക്ഷധ്വീപ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ.ബുസാന്‍ ജംഹര്‍ മുഖ്യാതിഥിയായിരുന്നു.ഡെപ്യുട്ടി കളക്ടര്‍ ടി.ഖാസിം,പി.ഹബീബ്. ലക്ഷധ്വീപ്അത്ലറ്റിക്ക് അസോസിയേഷന്‍ പ്രസിഡന്റ് എം.താഹ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം സെമിയില്‍

റഷ്യയില്‍ ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്

Your comment?
Leave a Reply