
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയി സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ ദിനുക കരുണരത്നയെയാണ് പ്രണോയി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു വിജയം. 21-12, 21-6 ആണ് സ്‌കോര്‍.
വനിതാ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂജ ദാണ്ഡ വെള്ളി നേടിയിരുന്നു. ആവേശകരമായ പോരാട്ടത്തില്‍ 57 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം നൈജീരിയന്‍ താരത്തിനോട് തോറ്റത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ശക്തമായ സാന്നിധ്യമായി മാറുവാന്‍ പൂജയ്ക്ക് സാധിച്ചുവെങ്കിലും വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അതേസമയം പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്റംഗ് സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യ 36 മെഡല്‍ നേടി. വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോളും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.
പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലെയും നേരത്തെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. സ്വര്‍ണമെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരന്‍ എന്ന നേട്ടത്തിന് കൂടെ 15കാരനായ അനീഷ് ഭന്‍വാലെ അര്‍ഹനായി.
Your comment?