കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ കാണിക്കവഞ്ചികള്‍ കുത്തി തുറന്ന് മോഷണം. ഒന്‍പത് വഞ്ചികളില്‍ നിന്ന് പതിനയ്യായിരം രൂപയോളം മോഷണം പോയി. ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്ര കഴകക്കാരന്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് ക്ഷേത്രത്തിലെ വടക്കുഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കാണിക്കവഞ്ചികള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ക്ഷേത്രകഴകം ക്ഷേത്രമേല്‍ശാന്തിയെയും ക്ഷേത്രഭാരവാഹികളെയും അറിയിച്ചതിനെതുടര്‍ന്ന് ഏനാത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എ. എസ്. ഐ. ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഫിംഗര്‍പ്രിന്റും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ്‌സ്‌കോഡ് ക്ഷേത്രത്തിന് മുന്‍വശത്തുനിന്നും പുറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി അവിടെനിന്നും വടക്കുവശത്തെ റോഡിലെത്തി അന്‍പത് മീറ്ററോളം റോഡിലൂടെ മണം പിടിച്ച് തിരികെയെത്തുകയായിരുന്നു. ഏകദേശം പതിനയ്യായിരം രൂപയോളം മോഷണം പോയതായാണ് പ്രാഥമിക കണക്ക്. ഏനാത്ത് എസ്. ഐ. ഗോപന്‍, എ. എസ്. ഐ. ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുന്‍പാണ് നെല്ലിമുകള്‍ തെക്കന്‍കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിലും കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടന്നത്.
https://www.facebook.com/adoorvartha/videos/1035814486572361/
Your comment?