അടൂര്‍: മീഡിയ പ്ലസ് പരസ്യ ഏജന്‍സി ഉടമ അജിത് ഗോപാലിനെ കാറില്‍ കൂട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് അടൂര്‍ ടിബി ജംക്ഷനു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം കാറില്‍ കൊണ്ടു പോയി അജിത്തിനെ രണ്ടു മണിക്കൂറോളം പറക്കോട് സ്വദേശി മര്‍ദിച്ചെന്നാണ് കേസ്. പത്ര പരസ്യവുമായി ബന്ധപ്പെട്ട വിഷയമാണു മര്‍ദനത്തിനു കാരണമെന്നാണ് അജിത് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?