5:32 pm - Sunday November 24, 8948

വിഷ ഉറുമ്പ് കടിച്ച് ചികില്‍സയിലായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു

Editor

റിയാദ് :സൗദിയില്‍ വിഷ ഉറുമ്പു കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കരുവാറ്റ ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. സംസ്‌കാരം പിന്നീട്. കഴിഞ്ഞ 19നാണ് വീടിനുള്ളില്‍ വച്ച് വിഷ ഉറുമ്പ് ഇവരെ കടിച്ചത്. ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

അവിടെയുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില കൂടുതല്‍ വഷളാവുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ചൊവ്വ പുലര്‍ച്ചെ മരിച്ചു. സൗദിയില്‍ ജോലിയുള്ള ജഫിനൊപ്പമായിരുന്നു സൂസിയും മക്കളും. കഴിഞ്ഞ മാര്‍ച്ചിലാണ് സൂസി അവസാനമായി നാട്ടില്‍ എത്തിയത്. മക്കള്‍: ജോഹന്ന, ജോ.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ