വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട:വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കുമ്പഴ നെടുമാനാല്‍ തേക്കുനില്‍ക്കുന്നതില്‍ അജിതയുടെ മകന്‍ അനന്തു(16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല. വീട്ടിലെത്തി ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അനന്തു കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തു തന്നെയുള്ള ഓട്ടോ ഡ്രൈവറെയും വഴിയിലൂടെ വന്ന ഓട്ടോഡ്രൈവററെയും കൂട്ടുപിടിച്ച് പെണ്‍കുട്ടി തന്നെ അനന്തുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അനന്തു മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷകരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. അനന്തുവിന്റെ ശരീരത്തും പ്രാഥമിക പരിശോധനയില്‍ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അനന്തു ഹ്യൂമാനിറ്റീസിനും പെണ്‍കുട്ടി സയന്‍സിനുമാണ് പഠിക്കുന്നത്.
Your comment?