
അടൂര്‍: ദൂരദര്‍ശന്‍ അടൂര്‍ റിലേ കേന്ദ്രം പ്രസരണം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരാന്‍ അനുമതി ലഭിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത്് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന മറ്റ് 13 ലോപവര്‍ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനവും തുടരും. മാര്‍ച്ച് 12
പ്രസരണം അവസാനിപ്പിക്കാനായിരുന്നു നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ആദ്യ ഉത്തരവ് വന്നത് ഫെബ്രുരി 15 മുതല്‍ ഭൂതലസംപ്രേഷണം നിര്‍ത്തലാക്കാനായിരുന്നു. പാല, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കാസര്‍ഗോഡ്്, കൊട്ടാരക്കര, കായംകുളം, തലശ്ശേരി, തൊടുപുഴ, മഞ്ചേരി, ദേവികുളം, കാഞ്ഞിരപ്പള്ളി എന്നിവയാണ് പ്രസരണം തുടരാന്‍അനുമതി ലഭിച്ച മറ്റു സ്റ്റേഷനുകള്‍. ഇവിടങ്ങളില്‍ നിന്നുള്ള പ്രസരണം അവസാനിപ്പിക്കരുതെന്ന് നിരവധി കേന്ദ്രങ്ങളില്‍ നിന്ന് പ്രസാര്‍ഭാരതിക്ക് നിവേദനങ്ങള്‍ ലഭിച്ചിരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?