വ്യാജരേഖകള്‍ ചമച്ച് റേഷന്‍കടയുടെ ലൈസന്‍സ് സ്വന്തമാക്കിയ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്

അടൂര്‍: വ്യാജരേഖകള്‍ ചമച്ച് റേഷന്‍കടയുടെ ലൈസന്‍സ് സ്വന്തമാക്കിയ ബന്ധുക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പൂതങ്കര വാര്യത്ത് വീട്ടില്‍ ജിജി എസ്. കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ താമസക്കാരല്ലാത്തവരും മാവേലിക്കരയില്‍ താമസിക്കുന്നവരുമായ സതീശന്‍ നായര്‍, സ്മിത എസ്. നായര്‍ എന്നിവര്‍ വ്യാജരേഖകള്‍ ചമച്ച് പൂതങ്കര എ.ആര്‍.ഡി: 133 റേഷന്‍ കട അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നുവെന്ന് ജിജി എസ്. കുമാര്‍ ഡി.ജി.പി, പൊലീസ് വിജിലന്‍സ് ഡയറക്ടര്‍, സിവില്‍ സപ്ലൈസ് വിജിലന്‍സ്, വിജിലന്‍സ് കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കടയുടെ ലൈസന്‍സ് അന്വേഷണവിധേയമായി താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു.
https://www.facebook.com/adoorvartha/videos/979781718842305/
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?