
അടൂര്‍: ഏനാത്ത്-മണ്ണടി പ്രദേശത്ത് നാല് വീടുകളില്‍ മോഷണശ്രമം. മണ്ണടി പള്ളി വടക്കേതില്‍ നിയാസിന്റെ വീട്ടിലും ഏനാത്ത് തിരുവാതിര വീട്ടില്‍ വിനോദ്, ഏനാത്ത് ശ്രീരാഗത്തില്‍ കോഴിവ്യാപാരി ബൈനോ,
മണ്ണടി മൂര്‍ത്തിവിളവീട്ടില്‍ അസ്മത്ത് ബീവി എന്നിവരുടെ വീടും കുത്തി തുറന്നു. നിയാസിന്റെ വീട്ടില്‍ ആരുമില്ലായിരുന്നു. ഇവിടെ മുന്‍വാതില്‍ കമ്പിപാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചു. വീട്ടുകാരുണ്ടായിരുന്ന മറ്റ് വീടുകളില്‍ അടുക്കളഭാഗത്തെ കതക് പൊളിക്കാനാണ് ശ്രമം നടത്തിയത്. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നു. അസ്മത്ത് ബീവിയുടെ മകന്‍ ഷാന്‍ രാവിലെ പത്രവിതരണത്തിന് പോകാന്‍ കതകു തുറന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടുന്നത് കണ്ടതായി പറയുന്നു. ഇതിനിടെ സംശയാസ്പദമായി കണ്ട രണ്ട് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തെങ്കിലും അവര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.
Your comment?