5:32 pm - Friday November 24, 9273

കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകള്‍ ഷാറൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു

Editor

മസ്‌കത്ത്: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒമാനിലെ മൂന്നു ഷോറൂമുകളുടെ ഉദ്ഘാടനം ഷാറൂഖ് ഖാന്‍ നിര്‍വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്‍, നാഗാര്‍ജുന, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവരും സന്നിഹിതരായിരുന്നു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മൊബേല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, റൂവി ഹൈസ്ട്രീറ്റ്, അവന്യൂസ് മാള്‍ എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്. വന്‍ ജന സാന്നിധ്യമാണ് മൂന്നിടങ്ങളിലുമുണ്ടായത്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ക്ഷണ പ്രകാരം മസ്‌കത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ ഷാറൂഖ് ഖാന്‍ സന്തോഷം അറിയിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറും ഇതിഹാസ ചലച്ചിത്രതാരവുമായ അമിതാഭ് ബച്ചന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് പകരം ഷാറൂഖ് ഖാന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കെത്തിയത്.

കല്യാണ്‍ ജ്വല്ലേഴ്സ് ഒമാനിലെ ജനങ്ങള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവം പ്രധാനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് ആഭരണം, ആഭരണഡിസൈനുകള്‍ തുടങ്ങിയവയുടെ വിപുല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊച്ചിന്‍ ഗോള്‍ഡ്ന്റെ മൂന്നാമത്തെ ഷോറൂം ഉല്‍ഘാടനം ചെയ്യാന്‍ മമ്മൂട്ടി ഇന്ന് ഒമാനിലെ സോഹാറില്‍

കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്: ഡോ. ബോബി ചെമ്മണ്ണൂരിന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ