അടൂര്‍: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പോലീസ് പിന്നീട് പിടിച്ചു. വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുവരുന്ന വഴി പത്തനംതിട്ട കണ്ണങ്കര സ്വദേശി മണിയന്‍പിള്ളയാണ് ചൊവ്വാഴ്ച രാവിലെ അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍വെച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതിയാണ്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍നിന്ന് പത്തനംതിട്ട കോടതിയിലേക്ക് വിചാരണയ്ക്കായി കൊണ്ടുവരുന്ന വഴിയാണ് സംഭവം. അടൂര്‍ സ്റ്റാന്‍ഡില്‍െവച്ച് മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു കൈയിലെ വിലങ്ങ് അഴിച്ചുമാറ്റി. സ്റ്റാന്‍ഡിനകത്തെ ശൗചാലയത്തിന് സമീപത്തേക്ക് പോയ മണിയന്‍പിള്ള അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കൂടെവന്ന പോലീസും അടൂര്‍ പോലീസും സ്ഥലത്തെല്ലാം തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിന് ഒടുവില്‍ റാന്നിയില്‍നിന്ന് വൈകുന്നേരം പിടിച്ചു. ഇവിടെ ഒരു വീട്ടിലേക്ക് ഇയാള്‍ എത്തുമെന്നറിഞ്ഞാണ് പോലീസ് എത്തിയത്. പത്തനംതിട്ട എസ്.ഐ. ഷെഫീഖ്, ഉദ്യോഗസ്ഥരായ അജീര്‍, അനീസ്, രാജേഷ്, അന്‍സില്‍, ശ്രീകാന്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Your comment?