അടൂര്‍: ശാസ്ത്ര സാങ്കേതിക വിദ്യയിലടിസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും,വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിനുമായി, കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ് മെന്റ്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന ഫാക്കല്‍റ്റി ഡെവലപ് മെന്റ് പ്രോഗ്രാമിന് അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ തുടക്കമായി,19 കോളേജുകളില്‍ നിന്ന് 50 ഓളം അദ്ധ്യാപകര്‍ പങ്കെടുക്കുന്ന 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘടനം എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക് നിര്‍വഹിച്ചു .
ഇ.ഡി.ഇ പ്രോഗ്രാം ഡയറക്ടര്‍ ശ്രീ.ശിവന്‍ അമ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.എന്‍.ഐ.ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍ .പ്രൊഫസര്‍: എന്‍.രാധാകൃഷ്ണന്‍ നായര്‍ ,ഡോ. കെ .ജി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പരിശീലനം ഉദ്ഘടനം ചെയ്ത വൈസ് ചാന്‍സലര്‍ സംരംഭകര്‍ക്ക് ആവശ്യമായ സാഹചര്യം കേരളത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നി പറഞ്ഞു.പ്രൊഫസര്‍ ആനന്ദ് വി.ജെ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു
Your comment?