തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിലാണ് പരീക്ഷതീയതി തീരുമാനിച്ചത്. പരീക്ഷ ടൈംടേബിളിനും യോഗംഅംഗീകാരം നല്‍കി.
മാര്‍ച്ച് ഏഴ് -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, എട്ട് -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഊര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 -ജീവശാസ്ത്രം, 26 -സോഷ്യല്‍ സയന്‍സ്. ഫെബ്രുവരി 12 മുതല്‍ 21 വരെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നടക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയും നടക്കും.
പരീക്ഷ രാവിലെ നടത്തുന്നത് സംബന്ധിച്ചുള്ള ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉച്ചക്ക് ശേഷമാണ് പരീക്ഷ നടത്തേണ്ടത്. എന്നാല്‍ പരീക്ഷകാലത്തെ കാലാവസ്ഥ കൂടി പരിഗണിച്ച് പരീക്ഷ രാവിലത്തേക്ക് മാറ്റണമെന്നാണ് ശുപാര്‍ശ. ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് അതത് ദിവസം സ്‌കൂളില്‍ എത്തിക്കുന്ന രീതിയാണ് നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് ഈ രീതിയില്ലെന്നും ഉച്ചക്ക് ശേഷം പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.
Your comment?