മാധ്യമ പ്രവര്ത്തകന് സുരേഷ് മല്ലശേരി നിര്യാതനായി
കോന്നി: കോന്നിയില്‍ ദീര്‍ഘകാലമായി മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന സുരേഷ് മല്ലശേരി (47) നിര്യാതനായി. മല്ലശ്ശേരി മുണ്ടക്കമുരുപ്പേല് ചരിവുകാലായില്‍ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മല്ലശ്ശേരിയിലെ വീട്ടുവളപ്പില്‍. ബുധനാഴ്ച വൈകീട്ട് 3.45ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പക്ഷാഘാതം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
10 വര്‍ഷക്കാലമായി കോന്നി, ശബരിമല, എന്നിവടങ്ങളില്‍ മാധ്യമം, പി.ടി.എ ന്യൂസ്, ജന്മഭൂമി എന്നീ മാധ്യമങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കൂടാതെ ദീര്‍ഘകാലം കോന്നി ഗവ. എല്‍.പി സ്കൂളിന്റെ പി.റ്റി.എ പ്രസിഡന്റായി പ്രവര്‍ത്തിച്ച് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മുഖ്യപങ്ക് വഹിച്ച ഇദ്ദേഹം ജില്ലയിലെ മികച്ച പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: ഋഷികേശ്, ഗൗരിപ്രീയ. മാതാവ് : ഭവാനി.
Your comment?