നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബസുകളില്‍ ഇടിച്ച് 26 പേര്‍ക്ക് പരിക്ക് ഒര്‌യാള്‍ മരിച്ചു
അടൂര്‍: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഇടിച്ച് പാതയരികിലെ ഓടയിലിറങ്ങി മതിലില്‍ ഇടിച്ചു 26പേര്‍ക്കു പരിക്കേറ്റു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒര്‌യാള്‍ മരിച്ചു . മറ്റുള്ളവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയിലുള്ളവര്‍: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ സുനില്‍കുമാര്‍, കണ്ടക്ടര്‍ ഷാജി, ഉമ,
ജോണ്‍, ഭാര്യ സാറാമ്മ, രഘുനാഥന്‍, മായ, ആതിര, അനി, സുനില്‍കുമാര്‍, അജി, അഞ്ജന, വിജിത മണക്കാല, സുജ, റിയാസ്, വിനോദ് എന്നിവര്‍.
പെരിങ്ങനാട് മേലൂട് രത്നാകരന്‍, ഭാര്യ ഗീത എന്നിവരെയാണ് തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരായ ഗണേഷ് അമ്പലപ്പുഴ, ജോസ് വൈക്കം, ബിനു, ഇന്ദിര ഉഴമലക്കല്‍, സിമി റോബിന്‍, മകള്‍ അനീറ്റ, ലിജി മത്തായി ബിബി, മോഹനന്‍. എം.സി റോഡില്‍ അരമനപടി പെട്രോള്‍ പമ്പിനു സമീപത്തെ വളവില്‍ ശനിയാഴ്ച രാവിലെ 11.12നായിരുന്നു എറണാകുളത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കു ഡീസലും പെട്രോളുമായി പോയ ടാങ്കര്‍ ലോറി തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂരിലേക്കു പോയ സൂപ്പര്‍ ഫാസ്റ്റില്‍ ഇടിച്ച ശേഷം പിന്നാലെ വന്ന നെയ്യാറ്റിന്‍കര-കോട്ടയം ബസിലും ഇടിച്ച ശേഷം ഓടയിലേക്ക് ഇടിച്ചിറങ്ങി മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അടൂര്‍ പൊലീസും അഗ്‌നിശമനസേനയും എത്തി രക്ഷപ്രവര്‍ത്തനം നടത്തി.
Your comment?