പെരുമയോടെ വീണ്ടും ഹര്‍ഷകുമാര്‍ പെരുമന
അടൂര്‍:സി.പി.ഐ (എം) അടൂര്‍ ഏരിയ സെക്രട്ടറിയായി പി ബി ഹര്‍ഷകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ഹര്‍ഷകുമാര്‍ ഏരിയ സെക്രട്ടറിയാകുന്നത്.വിദ്യാര്‍ഥി രാഷ്ടീയത്തിലൂടെയാണ് സജീവ രാഷ്ടീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ക്കിടയിലെ ആവേശമാണ് പി.ബി ഹര്‍ഷകുമാര്‍ അന്നും ഇന്നും. മികച്ച സംഘാടകരില്‍ ഒരാളായ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റായി ഇരിക്കെ ഒട്ടേറെ പല പദ്ധതികള്‍ക്കും രൂപം കൊടുത്തു.എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്,സംസ്ഥാന കമ്മിറ്റിയംഗം,ഡിവൈഎഫ്ഐ താലൂക്ക് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഭാര്യ ബീനാ കുമാരി (സെക്രട്ടറി പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്ക്). ഹരിപ്രിയ, കൃഷ്ണപ്രിയ എന്നിവര്‍ മക്കളാണ്.
Your comment?