കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സി.പി.എം. പ്രമേയം
അടൂര്‍:പള്ളിക്കലാറിന്റെ തീരങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനപങ്കാളിത്തത്തോടെ നവീകരിച്ച് മാലിന്യമുക്തമാക്കിയ പള്ളിക്കലാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ അനധികൃത ൈകയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകൂയെന്ന് പ്രമേയത്തില്‍ പറഞ്ഞു. പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനമടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തിക ഉടന്‍ അനുവദിച്ച് നിയമനം നടത്തണമെന്ന പ്രമേയവും സമ്മേളനം പാസാക്കി.
ഞായറാഴ്ച പൊതുചര്‍ച്ചയ്ക്ക് ശേഷം ഏരിയാ സെക്രട്ടറി പി.ബി.ഹര്‍ഷകുമാര്‍ മറുപടിപ്രസംഗം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.എസ്.മോഹനന്‍, ടി.ഡി.ബൈജു എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച റെഡ് വൊളന്റിയേഴ്സ് മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് തെങ്ങമം ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറിയായി പി.ബി.ഹര്‍ഷകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
Your comment?