
മസ്‌കത്ത് : കെ.പി.സി.സി പ്രസിഡന്റ്സ്ഥാനത്തേക്കുള്ളദൂരം കൈയ്യത്തും ദൂരത്ത് എത്തിയ സന്തോഷത്തിലാണ് നാട്ടിലും വിദേശത്തും വ്യാപിച്ചു കിടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയ്ക്ക ്‌വേണ്ടി രക്തസാക്ഷികളായവരേയും എല്ലാം നഷ്ടപ്പെട്ടവരേയും അംഗവൈകല്യം സംഭവിച്ചവരേയും, വിധവകളേയും നിര്‍ധനരായകുട്ടികളുടെ പഠനത്തിനു വേണ്ടിയും ഇക്കൂട്ടരെസഹായിക്കാനും സംരക്ഷിക്കാനും വേണ്ടി രൂപം കൊണ്ട കെ.എസ്.ബ്രിഗേസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു കൊണ്ട് കഴിഞ്ഞ കുറെവര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായങ്ങള്‍ പാര്‍ട്ടിയ്ക്ക് പുണരുണര്‍വ് പകര്‍ന്നിരിക്കുകയാണ് രമേശ്‌ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കത്തിന്റെ’ വടക്കന്‍ ജില്ലയില്‍ ലഭിക്കുന്ന വന്‍ജനപങ്കാളിത്തത്തിന്റേയും ആവേശത്തിന്റേയും വിജയം വിരല്‍ചൂണ്ടുന്നത് കെ.സുധാകരനിലേക്കാണ്.
ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും അഴിമതിയുടേയോ? ഗ്രൂപ്പുകളുടേയോ? മറ്റു കളങ്കപ്പെട്ട ആരോപണങ്ങള്‍ ഏല്‍ക്കാത്തതും രാഷ്ട്രീയ എതിര്‍കക്ഷികളുടെ വിടുവായത്തങ്ങളുടെ മുനയൊടിക്കാനും കഴിവുള്ള ഒരേഒരു നേതാവാണ് കെ.എസ്എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കുന്നത്.
ചുവപ്പിന്റെകോട്ടയെന്ന് ഇടതുപക്ഷക്കാര്‍ അവകാശപ്പെടുന്ന കണ്ണൂരില്‍ ഇത്രയധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചങ്കൂറ്റത്തത്തോടെ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കാനും കൂടെ നിന്നു കൊണ്ട് കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ അദ്ദേഹത്തിന്റെ കഴിവ ്‌കെ.പി.സി.സി നേതൃത്വത്തില്‍ വന്നാല്‍ കേരളത്തിലൊട്ടാകെ കോണ്‍ഗ്രസിനു ഗുണംചെയ്യുമെന്ന ഹൈക്കമാന്റിന്റെ കണ്ടെത്തലും കെ.എസിന്റെ പ്രസിഡന്റ്സ്ഥാനം അരക്കിട്ടുറപ്പിക്കുനതാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് പൂര്‍വ്വാധികംശക്തി പ്രാപിച്ച്തിരിച്ച് വരുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെകോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഘടനയില്‍അടിമുടി ശുദ്ധികലശം നടത്തി ഗ്രൂപ്പ്‌സമവാക്യങ്ങള്‍ തുടച്ചുമാറ്റും.
വാല്‍കഷണം
ഹൈക്കമാഡിനു കൊടുത്ത കെ.പി.സി.സിജംബോലിസ്റ്റില്‍’കുമ്മനടിച്ച’ നേതാക്കന്മാര്‍ (ഗ്രൂപ്പിന്റെ പേരില്‍) ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിരിക്കും.
റെജി ഇടുക്കിള അടൂര്‍, മസ്‌കത്ത്
Your comment?