
ചവറ: കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്തായിരുന്നു ആക്രമണം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നേതാക്കള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങള്‍ക്കും കേടുവരുത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുന്നുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചവറയില്‍ സിപിഎമ്മും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?