
അടൂര്‍:വിളയില്‍ വടക്കേതില്‍ തങ്കച്ചന്‍ ചൂരക്കോട് കളത്തട്ട് സ്വദേശി അധ്വാനമാണ് ജീവതം ഇങ്ങനെ പറയുമ്പോള്‍ ഒരു പക്ഷെ വലിയ ആശ്ചര്യം തോന്നില്ല. പക്ഷെ തങ്കച്ചന്റെ ഒരു ദിവസത്തിലേക്ക് കടക്കാം അതിരാവിലെ 3.45ന് ഉണരുന്ന തങ്കച്ചന്‍ ചൂരക്കോട് കളത്തട്ട് ജംഗ്ഷനില്‍ എത്തും.അവിടെ നിന്നാണ് ആ ദിവസത്തെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കുന്ന സമയക്രമീകരണം നടത്തുന്നത്.പരമാവധി ഒരു പണിക്ക് രണ്ടു മണിക്കൂറാണ് സമയം നല്‍കുന്നത് വീട്ടുകാര്‍ ഉണരും മുന്‍പ് ഏറ്റെടുത്ത പണികളില്‍ ചിലത് ചെയ്തു തീര്‍ക്കും.ആ പണിക്കൂലിയും വാങ്ങി അടുത്ത സ്ഥലത്തേക്ക് ഇങ്ങനെ കുറഞ്ഞത് അഞ്ചിടങ്ങളില്‍ എങ്കിലും തങ്കച്ചന്‍ എത്തും ഇതിനു പുറമെ റബ്ബറിന്റെ യുണിയന്‍ പണിക്കും പോകും.പക്ഷെ ഏറ്റെടുത്ത പണികള്‍ അത് ചെയ്ത് തീര്‍ക്കുക തന്നെ ചെയ്യും.ചായക്കടകളിലും പലചരക്കുകടകളിലും വീടുകളിലും എന്നു വേണ്ട എല്ലായിടത്തും അധ്വാനത്തിന്റെ കൈ കരുത്തുമായ് ഈ 54 വയസുകാരന്‍ തങ്കച്ചന്‍ ഉണ്ട്.
വിറകു കീറുന്നതിന് നിമിഷങ്ങള്‍ മതി ഒരു ദിവസം രണ്ട് ചായക്കടകളിലെ യോ വീടുകളിലേയോ വിറകുകള്‍ കീറി കൊടുക്കും. ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഭക്ഷണ രീതിയും വ്യത്യസ്തമാണ്.ചായ കുടിയാണ് ഏറ്റവും പ്രധാനം ഒരു ദിവസം17ചായ കുടിക്കും അരി ആഹാരം വളരെ കുറവ്.തങ്കച്ചനെ കുറിച്ച് സുഹൃത്തുക്കള്‍ പറയുന്നത് ഓണത്തിന് തിരുവോണ ദിവസം പൊതുവെ ചൂരക്കോട് പ്രദേശത്ത് കടകള്‍ അടവാണ് വാഹനങ്ങളും കാണില്ല.പക്ഷെ തങ്കച്ചന്‍ നടന്ന് അടൂരില്‍ എത്തി ഒറ്റയടിക്ക് 17 ചായ കുടിച്ച് തിരികെ വരും ഇത് തമാശയല്ല കാര്യമാണെന്നും സുഹൃത്തുക്കള്‍ ഓര്‍മിപ്പിക്കുന്നു.ഇനിയുമുണ്ട് തകച്ചന്‍ സ്പഷ്യല്‍ തുണിക്കച്ചവടം.തോര്‍ത്തു,മുണ്ട് എന്നിവയുടെ കച്ചവടം.ഈ തിരക്കിനടയിലും തുണിക്കച്ചവടം എന്ന് പലരും ചിന്തിക്കും പക്ഷെ ഇദ്ദേഹം ചിരിച്ചു കൊണ്ട് പറയും ജീവിക്കണ്ടെ മാഷേ.അതെ ജീവിക്കണം ന്യൂ ജനറേഷന്‍ പറയുന്നതുപോലെ നൈസ് പണിയെടുത്തല്ല തങ്കച്ചനെ പോലെ അധ്വാനിച്ച് ജീവിക്കണം.
തയ്യാറാക്കിയത്:അനുഭദ്രന്‍
Your comment?