
കോട്ടയം: ഭാരത് ഹോസ്പിറ്റലിന് മുമ്പില്‍ നടക്കുന്ന നേഴ്‌സ്മാരുടെ സമരപന്തലില്‍ ജോസ് കെ.മാണി സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെ സമരസമിതിയിലും ഭിന്നത.സമരം തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും സമരപന്തല്‍ സന്ദര്‍ശിക്കാതിരുന്ന എം.പിക്കെതിരെ നഴ്‌സുമാര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ ജോസ് കെ.മാണി സമരപന്തലിലെത്തിയിരുന്നുവെങ്കിലും ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് മടങ്ങി.
പിന്നീട് സമരത്തിന്റെ എണ്‍പതാം ദിവസം ജോസ് കെ മാണി വീണ്ടും സമര പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു. സമരമിരിക്കുന്ന നഴ്‌സുമാരും നേതാക്കളും കരഞ്ഞുപറഞ്ഞിട്ടാണ് എം.പി എത്തിയതെന്ന് യൂത്ത് ഫ്രണ്ടിലും, കെ എസ് സി യിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന അരീക്കര സ്വദേശി സമരപന്തലിന് സമീപം പ്രചരിപ്പിച്ചിരുന്നു. അതറിഞ്ഞതോടെ സമരസമിതിയിലെ ഒരു വിഭാഗം ചേരിതിരിഞ്ഞു എം.പിക്കെതിരെ രംഗത്തു വന്നത്. ”ആരേയും കണ്ടല്ല യു.എന്‍.എ സമരരംഗത്തിറങ്ങി ”യതെന്നും സമരം വിജയിപ്പിക്കാനറിയാവുന്നരാണ് യു.എന്‍ എയെന്നും പരസ്യമായി പറഞ്ഞതോടെ എം.പിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി വാക്‌പോര് മുറുകി.
ഏതാനും മാസം മുമ്പ് ജോസ് കെ മാണിക്കെതിരെ ഫേസ് ബുക്കില്‍ ശക്തമായി പ്രതികരിച്ച നഴ്‌സ് എം.പിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തെ സ്തുതിച്ച് പോസ്റ്റിടുകയും ചെയ്തതോടെ വാക് യുദ്ധം മുറുകി..
എന്നാല്‍ സമരക്കാരായ യു.എന്‍.എ പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ നാടകം കളിക്കെതിരെ പൊങ്കാലയുമായി എത്തിയതോടെ ഗത്യന്തരമില്ലാതെ നഴ്‌സ് തന്റെ പോസ്റ്റ് പിന്‍വലിക്കുകയുമായിരുന്നു.
Your comment?