അടൂര്‍ :സാങ്കേതിക കലാലയം എന്ന നിലയിലും സാമൂഹ്യ പ്രതിബദ്ധയിലും അടൂര്‍ എസ്.എന്‍.ഐ ടിയുടെ പ്രവര്‍ത്തങ്ങള്‍ അഭിനന്ദനീയമാണെന്നു ബി.എസ്എന്‍.എല്‍ ജനറല്‍ മാനേജര്‍ ഡോ ജ്യോതി ശങ്കര്‍ അഭിപ്രായപ്പെട്ടു.കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അസോസിയേഷന്‍ വാര്‍ഷിക പരിപാടികള്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ജില്ലയിലെ ഒരു കുട്ടിയുടെ മുഴുവന്‍ പഠന ചിലവും വഹിക്കുന്നതിനെ പ്രശംസിയ്ക്കാനും അദ്ദേഹം മറന്നില്ല. ചടങ്ങില്‍ ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ ഓഫീസര്‍ ഡോ.മനോജ് വിശദമായ ക്ലാസുകള്‍ കുട്ടികള്‍ക്കായി നയിച്ചു
കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോര്‍ജ് ചെല്ലിന്‍ അധ്യക്ഷനായ യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍,ഡോ കേശവ് മോഹന്‍ ,പ്രൊഫ രാധാകൃഷ്ണന്‍ നായര്‍,പ്രൊഫ സുജ പൗലോസ്,ഡോ പി.ജി ഭാസ്‌കരന്‍ നായര്‍,പ്രൊഫ ആനന്ദ് വി ജെ ,ജിഷ്ണു രാജ് ,അന്‍സു അലക്‌സ് ,രേഷ്മ ശശി തുടങ്ങിയവര്‍ സംസാരിച്ചു
Your comment?