‘വൈദ്യന്‍സ് സില്‍ക്‌സ് ”കടയുടമയുടെ മണ്ണെടുപ്പ്; ദക്ഷിണമേഖല മിനറല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി
അടൂര്‍: അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്ക് കെ.പി റോഡിനരികില്‍ നിയമം ലംഘിച്ച് നടക്കുന്ന ‘വൈദ്യന്‍സ് സില്‍ക്‌സ് ”കടയുടമയുടെ മണ്ണെടുപ്പ് സ്ഥലത്ത് ദക്ഷിണമേഖല ജിയോളജി ആന്റ് മിനറല്‍സ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തുനിന്നുള്ള സംഘം സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയത്.
ജില്ലാ ജിയോളജിസ്റ്റുമായി സംസാരിച്ചശേഷം ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും സ്പെഷ്യല്‍ സ്‌ക്വാഡിലെ ജിയോളജിസ്റ്റ് വി.എസ്.രാജീവ് പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ജില്ലാ ജിയോളജിസ്റ്റിന് കൈമാറും. അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആര്‍.എസ്.ബൈജു, മിനറല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ആര്‍.അജിത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ നിയമം ലംഘിച്ച് നടത്തിയ മണ്ണെടുപ്പിന് നഗരസഭ, റവന്യു വകുപ്പ് എന്നിവര്‍ നിരോധന ഉത്തരവ് നല്‍കിയിരുന്നു. ഇവിടെനിന്ന് കെ.പി. റോഡിലേക്ക് വീണ ചെളിമണ്ണിലകപ്പെട്ട് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണിരുന്നു.
പറഞ്ഞ അളവില്‍ കൂടുതല്‍ താഴ്ചയില്‍ മണ്ണെടുപ്പ് നടന്നതായി ആര്‍.ഡി.ഒ. എം.എ. റഹീമിന്റെ നേതൃത്വത്തില്‍ എത്തിയ റവന്യൂ സംഘം പറഞ്ഞിരുന്നു.
Your comment?