മുഖ്യമന്ത്രിയെയും പൊലീസിനെയും കലക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റിന് ജാമ്യം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയേയും പൊലീസിനെയും കലക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെല്‍വേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ബാല മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചത്.
ഐടി ആക്ട് പ്രകാരം ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റിന്റെ മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍.
തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കലക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്.
Your comment?