ജനമൈത്രി പോലീസിന് ജനങ്ങളുടെ മൈത്രി കാര്യമല്ല; ‘വൈദ്യന്‍സ് സില്‍ക്‌സ് ‘കടയുടമയുടെ മൈത്രി മതിയത്രെ!

അടൂര്‍:നിയമം ലംഘിച്ച് അനധികൃതമായി എടുത്ത മണ്ണ് റോഡില്‍ വീണ് ചെളിക്കുണ്ടായപ്പോള്‍ മറിഞ്ഞ് വീണത് നിരവധി ബൈക്ക് യാത്രികര്‍. ഇതില്‍ ചിലര്‍ക്ക് കാര്യമായ പരിക്കുംപറ്റി. പോലീസ് തന്നെ എടുത്ത് ആശുപത്രിയിലുമാക്കി. എന്നാല്‍ ഇതേവരെ കേസില്ല.
പൊതുറോഡിലെ നിയമലംഘനങ്ങള്‍ക്കെതിേര ശക്തമായി നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സ്വകാര്യവ്യക്തി നിയമംലംഘിച്ച് മണ്ണ് എടുക്കുന്നതായി റവന്യൂ, പോലീസ് സംഘത്തിന് കഴിഞ്ഞ ദിവസം തന്നെ മനസ്സിലായിരുന്നു. റോഡിലെ ചെളിക്കുണ്ടില്‍ അകപ്പെട്ട ബൈക്ക് യാത്രികര്‍ പോലീസിനോട് ഇതിനെതിേര ശക്തമായ നിയമനടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി പറയുന്നവരെ അനുനയിപ്പിച്ച് പറഞ്ഞുവിടാനായിരുന്നു ട്രാഫിക് പോലീസ് ഉള്‍െപ്പടെയുള്ളവര്‍ ശ്രമിച്ചത്. ഇത് വലിയ പ്രതിഷേധത്തിനും കാരണമായി.
റോഡിലെ ചെളി നീക്കംചെയ്യുന്നതിന് മണ്ണെടുപ്പ് നടത്തിയ ‘വൈദ്യന്‍സ് സില്‍ക്‌സ് ‘കടയുടമയുടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നിരസിച്ചു. ഇതിനാല്‍ നഗരസഭയില്‍നിന്ന് ഇടപെട്ടാണ് ചെളി നീക്കംചെയ്തത്. റോഡരികില്‍ കടയില്‍നിന്ന് സാധനം വാങ്ങുന്നതിനായി വാഹനം സെക്കന്‍ഡുകള്‍ നിര്‍ത്തിയാലും ഉടന്‍ നടപടിയുമായി വരുന്ന പോലീസ്, റോഡില്‍ വലിയ അപകടത്തിന് കാരണമായ ഈ സംഭവത്തിന് ഒരു കേസ് പോലും എടുക്കാന്‍ താത്പ്പര്യപ്പെടാത്തത് വിവാദമായിട്ടുണ്ട്.
Your comment?