‘വൈദ്യന്‍സ് സില്‍ക്സ് ‘മണ്ണെടുപ്പിനെതിരേ നടപടിയെടുക്കാന്‍ കഴിയാതെ നഗരസഭയും റവന്യൂ വകുപ്പും

അടൂര്‍:’വൈദ്യന്‍സ് സില്‍ക്സ്’ മണ്ണെടുപ്പിനെതിരേ നടപടിയെടുക്കാന്‍ കഴിയാതെ നഗരസഭയും റവന്യൂ വകുപ്പും. കെ.പി. റോഡില്‍ അടൂര്‍ പൊതുമരാമത്ത് ഓഫീസിനു സമീപം എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണ് മണ്ണെടുപ്പ്. വാണിജ്യ സ്ഥാപന നിര്‍മാണത്തിന് ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യത്തിന്മേലാണ് ജില്ലാ ജിയോളജിസ്റ്റ് അനുമതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 11 വരെയാണ് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് 393 ലോഡുകളിലായിട്ട് ആലപ്പുഴ ജില്ലയിലെ റോഡ് പണികള്‍ക്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്
ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ച അടൂര്‍ ആര്‍.ഡി.ഒ. എം.എ.റഹീം, തഹസില്‍ദാര്‍ അലക്സ് തോമസ്, നഗരസഭാ സെക്രട്ടറി ദീപേഷ്, ചെയര്‍പേഴ്സണ്‍ ഷൈനി ജോസ് കൗണ്‍സിലര്‍മാരായ അയൂബ് കുഴിവിള, സനല്‍കുമാര്‍, എസ്.ബിനു, സിന്ധു തുളസീധരക്കുറുപ്പ് എന്നിവര്‍ക്കു മുന്‍പില്‍ നിരവധി നിയമലംഘനങ്ങളാണ് പ്രദേശവാസികള്‍ കാട്ടിക്കൊടുത്തത്
Your comment?