ജിഎസ്ടി ചുമത്തുന്നതോടെ കേരളത്തില്‍ അരിവില കൂടും: കിലോഗ്രാമിന് ശരാശരി രണ്ടരരൂപയുടെ വര്‍ധനയുണ്ടാകും
തൃശൂര്‍: ജിഎസ്ടി ചുമത്തുന്നതോടെ കേരളത്തില്‍ അരിവിലയില്‍ കിലോഗ്രാമിന് ശരാശരി രണ്ടരരൂപയുടെ വര്‍ധനയുണ്ടാകും. കേരളത്തില്‍ റേഷനരി ഒഴികെ എല്ലാ അരിയിനങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിത്തുടങ്ങിയതോടെയാണ് അരിവില കൂടുന്നത്. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി.
മുന്‍പ് രജിസ്റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു ജിഎസ്ടി ബാധകം. ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. അതുപ്രകാരം കേരളത്തില്‍ പൊതുവിപണിയിലെത്തുന്ന അരിയെല്ലാം ബ്രാന്‍ഡഡ് ആണ്. എല്ലാറ്റിനും അഞ്ച് ശതമാനം നികുതിയും ബാധകമാക്കും.
ഇത് ഉറപ്പാക്കാന്‍ സംസ്ഥാന ജിഎസ്ടി വിഭാഗം അരി സംഭരണവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന തുടങ്ങി. അരിലോറികളിലും പരിശോധന നടത്തുന്നുണ്ട്. അരിമില്ലുകളുടെ കേന്ദ്രമായ പെരുമ്പാവൂരിലാണ് പരിശോധന കൂടുതലും. ഈടാക്കുന്ന ജിഎസ്ടിയുടെ പകുതി ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ജിഎസ്ടി ബില്ലിട്ടാണ് അരി കേരളത്തിലേക്കയയ്ക്കുന്നത്.
Your comment?