5:32 pm - Wednesday November 24, 3723

ആരോഗ്യത്തിന് ഹാനികരം:6000 മരുന്നുകള്‍ നിരോധിച്ചു

Editor

ന്യൂഡല്‍ഹി:ആരോഗ്യത്തിന് ഹാനികരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 6000 മരുന്നുകള്‍ നിരോധിച്ചു. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചത്. ഇവയുള്‍പ്പെടുന്ന ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകളാണ് ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ലെന്നാണ് നിര്‍ദേശം.

വിവിധ ഹൈക്കോടതികളിലായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിലെ നിരോധനത്തിനെതിരെ കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെയാണു വീണ്ടും നിരോധനം ബാധകമാക്കിയത്. ഡ്രഗ്സ് കണ്‍ട്രോളറുടെ വെബ്സൈറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പാരസെറ്റമോള്‍, കഫീന്‍, അമോക്സിസിലിന്‍ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകളാണ് നിരോധിച്ചത്.

ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വിവിധ സംയുക്തങ്ങള്‍ ചേര്‍ത്താണു പല കമ്പനികളും മരുന്നു നിര്‍മിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു.ചില കഫ് സിറപ്പുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി.

മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകള്‍ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തി. ആറായിരത്തോളം സംയുക്തങ്ങള്‍ പരിശോധിച്ചാണു നിരോധന തീരുമാനമെടുത്തത്. എന്നാല്‍ മരുന്നു കമ്പനികളുടെ വാദങ്ങള്‍ പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു വിവിധ ഹൈക്കോടതികള്‍ ആദ്യ നിരോധന ഉത്തരവ് സ്റ്റേ ചെയ്തത്. സ്റ്റേ നിലനിന്ന ഒന്നര വര്‍ഷത്തിനിടെ ഈ മരുന്നുകള്‍ ധാരാളം വിറ്റഴിച്ചതായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന.

കര്‍ണാടക കെഎല്‍ഇ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണു മരുന്നു സംയുക്തങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ഇന്ത്യയില്‍ വിപണിയിലുള്ള 963 മരുന്നു സംയുക്തങ്ങള്‍ അപകടകാരികളാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2016 മാര്‍ച്ച് പത്തിനു 344 മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചു. അതിനു മുന്‍പു 95 സംയുക്തങ്ങള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിന് അഞ്ച് ഇനങ്ങള്‍ക്കു കൂടി നിരോധനം ബാധകമാക്കി. പക്ഷേ, കോടതി സ്റ്റേ ചെയ്തതുമൂലം ഇതു പ്രാബല്യത്തിലായില്ല.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാജ്യത്ത് വില്‍ക്കുന്ന മരുന്നുകള്‍ ഇന്ത്യക്കാരായ രോഗികളിലും പരീക്ഷിക്കണം

ജിഎസ്ടി ചുമത്തുന്നതോടെ കേരളത്തില്‍ അരിവില കൂടും: കിലോഗ്രാമിന് ശരാശരി രണ്ടരരൂപയുടെ വര്‍ധനയുണ്ടാകും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ