ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയില്‍ ബെംഗളൂരുവില്‍ ഇതുവരെ മരിച്ചത് ഒന്‍പതു പേര്‍. റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ടു മരിച്ചവരും ഇതില്‍പ്പെടും. വെള്ളിയാഴ്ച രാവിലെ എട്ടര മുതല്‍ 48 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ പൂജാരിയുടെ മൃതദേഹം ശനിയാഴ്ച ലഭിച്ചു. അതേസമയം മലവെള്ളപ്പാച്ചിലിനിടെ അമ്മയെയും മകളെയും കാണാതായ സംഭവത്തില്‍ തിരച്ചില്‍ തുടരുകയാണ്. അന്‍പത്തിയേഴുകാരിയും ഇരുപത്തിരണ്ടുകാരി മകളുമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. കനത്ത വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കാറില്‍ നിന്ന് യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ അതിനിടെ സമുഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. കാറിനകത്ത് ആളുണ്ടെന്നു തിരിച്ചറിഞ്ഞ മൂന്നു പൊലീസുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. പ്രദേശവാസികളും ഒപ്പം ചേര്‍ന്നു.
കനത്ത മഴയില്‍ ബെംഗളൂരുവില്‍ പലയിടത്തും റോഡില്‍ വെള്ളക്കെട്ടാണ്. അപകടസാധ്യതയുള്ളതിനാല്‍ അത്തരം റോഡുകളിലൂടെ കാര്‍ യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്നു സംഘങ്ങളായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Your comment?