മാധ്യമരംഗം ഏറെ മാറിക്കഴിഞ്ഞു. മാധ്യമസ്ഥാപനമെന്നും ന്യൂസ് റൂം എന്നുമൊക്കെയുള്ള സങ്കല്‍പങ്ങളും വ്യവസ്ഥാപിത രീതികളും കീഴ്‌മേല്‍മറിഞ്ഞു. ന്യൂസ് റൂമുകള്‍ ഇടിച്ചുപൊളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സ്‌പോട്ട് റിപ്പോര്‍ട്ടിംഗിന്റെ കാലമാണിത്. തത്സമയം എത്രവേഗം വിവരം നല്‍കാന്‍ കഴിയുന്നു എന്നിടത്താണ് ജേണലിസ്റ്റിന്റെ കഴിവ്. ജേണലിസ്റ്റ് എന്ന സങ്കല്‍പം തന്നെയാണ് തിരുത്തിയെഴുതപ്പെടുന്നത്.
ഈ മാറ്റത്തിന്റെ കാലത്താണ് #DigitalNext ന് ആലുവാപ്പുഴയുടെ തീരത്തെ വൈഎംസിഎ ക്യാംപ് സൈറ്റ് വേദിയാകുന്നത്. മൊബൈല്‍ ഫോണുകള്‍ ജേണലിസ്റ്റുകളുടെ ഏറ്റവും വലിയ ടൂളാകുന്ന കാലത്തും സാഹചര്യത്തിലും.
ലോകത്താകെ മാധ്യമരംഗത്ത് എന്താണ് മാറ്റംവരുന്നതെന്ന് കണ്ടറിയാനും പഠിക്കാനും ഒരു അവസരം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ജേണലിസത്തിന്റെ പാഠങ്ങള്‍.
കേരളത്തിന്റെ സാഹചര്യത്തില്‍ എങ്ങനെയാണ് ഡിജിറ്റല്‍കാല ജേണലിസം രൂപപ്പെടുന്നതെന്ന ചര്‍ച്ചയില്‍ തുടങ്ങി മൊബൈല്‍ ഫോണുപയോഗിച്ച് ജേണലിസം നടത്തുന്നതിന്റെ രീതികള്‍ പരിശീലിപിക്കുകയാണ് ജൂണ്‍ 16 ന് ഉച്ച മുതല്‍ 18 ന് ഉച്ചവരെയുള്ള 48 മണിക്കൂറുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
വാര്‍ത്തകള്‍ ശേഖരിച്ചും അവയെ സംസ്‌കരിച്ചും മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന നേരിട്ടറിയാന്‍ ഈ അവസരം ഗുണകരമാകും. പുതിയ പാഠങ്ങളാകും.
ചാലക്കുടി സ്വദേശിയും ദീര്‍ഘകാലം വിദേശത്തു മാധ്യമപ്രവര്‍ത്തനം നടത്തുകയുംചെയ്തിട്ടുള്ള ഇപ്പോള്‍ ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തിലെ അധ്യാപകനുമായ ദേവദാസ് രാജാറാമാണ് ക്യാമ്പ് ഡയറക്ടര്‍. മലയാളത്തിലെ ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
7000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും. താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് എത്തിയാല്‍ ഞായറാഴ്ച മൊബൈല്‍ ജേണലിസ്റ്റായി മടങ്ങുകയെന്നതാണ് പരിപാടിയുടെ രൂപം.
സീറ്റുകള്‍ പരിമിതമാണ്. മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തനം ഇഷ്ടപ്പെടുന്നവര്‍ക്കും മികച്ച അനുഭവമൊരുക്കുകയാണ് ക്യാമ്പിലൂടെ ഇന്‍ഡിപെന്‍ഡന്റ് മീഡിയാ ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 8086400391 എന്ന നമ്പരില്‍ വിളിക്കുക.
Your comment?