5:32 pm - Wednesday November 25, 5553

സംസ്ഥാനപാതയില്‍ കടമ്പനാട്ട് അരമണിക്കൂറോളം ഗതാഗതകുരുക്ക്

Editor

കടമ്പനാട് :അടൂര്‍-ശാസ്താംകോട്ട സംസ്ഥാനപാതയില്‍ കടമ്പനാട് ഗതാഗതകുരുക്ക് നിത്യസംഭവമായിട്ട് പോലീസ് ഡ്യൂട്ടിയ്ക്കില്ല. കടമ്പനാട് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ട് അരമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ജംഗ്ഷന് സമീപത്തെ ഒരു ഹോള്‍സെയില്‍ കടയിലേക്ക് ചരക്കുമായി വന്ന  ലോറി റോഡിന് നടുവില്‍ തിരിക്കാന്‍ ശ്രമിച്ചതാണ് ഗതാഗതകുരുക്കിന് കാരണം. കടമ്പനാട് ജംഗ്ഷന്‍ മുതല്‍ കുഴിയകാല ജംഗ്ഷന്‍ വരെ ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കെ. എസ്. ആര്‍. ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സുകളും സൂപ്പര്‍ഫാസ്റ്റ് ബസുകളും ലോഫ്‌ളോര്‍ ബസ്സുകളും ഉണ്ടായിരുന്നു. എം.സി.റോഡില്‍ ഏനാത്ത് പാലം അപകടാവസ്ഥയിലായതിനെതുടര്‍ന്നാണ് വാഹനങ്ങള്‍ അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയില്‍ തിരിഞ്ഞ് സംസ്ഥാനപാതവഴി കടമ്പനാട്-ഏഴാംമൈല്‍ വഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതുകാരണം ഒരുമാസക്കാലമായി കടമ്പനാട് ജംഗ്ഷനില്‍ ഗതാഗതകുരുക്ക് നിത്യസംഭവമാണ്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയ്ക്ക് പോലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നയനമനോഹരമായി

ഏറത്തു 5000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കാവുന്ന കിയോസ്‌ക് സ്ഥാപിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ