5:32 pm - Saturday November 25, 9284

കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നയനമനോഹരമായി

Editor

കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായി. ചക്കൂര്‍, നെല്ലിമുകള്‍, തുവയൂര്‍, അമ്പലത്തുംഭാഗം, കന്നുവിള, ഗണേശവിലാസം,കല്ലുകുഴി, കരിംമ്പാറ എന്നീ കരകളില്‍ നിന്നുള്ള ഇരട്ടകാളകള്‍, ഫ്‌ളോട്ടുകള്‍, ഒറ്റകാളകള്‍ കൂടാതെ നിരവധി നേര്‍ച്ച കാളകളും നാല് മണിയോടെ ഏലായില്‍ അണിനിരന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ജീവത എഴുന്നള്ളത്ത് ഏലായിലെത്തി കെട്ടുകാഴ്ചകള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ആറ് മണിയോടെ ക്ഷേത്രമൈതാനിയിലെത്തിയ കെട്ടുകാഴ്ചകള്‍ ഓരോന്നായി ക്ഷേത്രത്തിന് വലംവെച്ചു. ഭക്തരുടെ മനസുകളില്‍ ആനന്ദവും, കണ്ണുകളില്‍ വിസ്മയവും ചൊരിഞ്ഞ് ഭക്തിപാരവശ്യത്താല്‍ മനംനിറഞ്ഞാണ് ഓരോരുത്തരും കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്കു മുന്നില്‍ നിന്ന് മടങ്ങിയത്. ഇതോടെ മീനമാസത്തിലെ രണ്ടാമത്തെവെള്ളിയാഴ്ച വായ്ക്കുരവകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും അകമ്പടിയോടെ കൊടിയേറിയ തിരുവുത്സവത്തിന്  സമാപനമായി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പഞ്ചായത്ത് പൊതുകിണര്‍ ഇടിച്ചുനിരത്തപ്പെട്ട നിലയിലില്‍

സംസ്ഥാനപാതയില്‍ കടമ്പനാട്ട് അരമണിക്കൂറോളം ഗതാഗതകുരുക്ക്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ