5:32 pm - Tuesday November 25, 9519

പഞ്ചായത്ത് പൊതുകിണര്‍ ഇടിച്ചുനിരത്തപ്പെട്ട നിലയിലില്‍

Editor

കടമ്പനാട് :   പഞ്ചായത്ത് പൊതുകിണര്‍ ജെ. സി. ബി. ഉപയോഗിച്ച് ഇടിച്ചുനിരത്തി. കടമ്പനാട് പഞ്ചായത്തില്‍ രണ്ടാംവാര്‍ഡില്‍ മുണ്ടോട്ടില്‍ കോളനിയിലാണ് സംഭവം.  ബുധനാഴ്ച വൈകിട്ട് 6 മണിയോടെകിണറിന് സമീപമുളള പുരയിടത്തില്‍ ജെ.സി.ബി. ഉപയോഗിച്ച് മണ്ണിളക്കിയിരുന്നു.  ഇതിനോടുചേര്‍ന്നുള്ള പഞ്ചായത്ത് പൊതു കിണര്‍  പൂര്‍ണ്ണമായി ഇടിച്ചു നിരത്തി മണ്ണിട്ട് മൂടുകയായിരുന്നു. വാര്‍ഡ്‌മെമ്പര്‍ സതിയുടെ പരാതിയെ തുടര്‍ന്ന് കടമ്പനാട് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി കിണര്‍ നിന്ന സ്ഥലത്തെ സ്‌കെച്ചും പ്ലാനും പരിശോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍ . അജീഷ്‌കുമാര്‍  ഏനാത്ത്‌പോലീസില്‍ പരാതി നല്‍കി. ഏകദേശം നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇടിച്ചുനിരത്തപ്പെട്ട പൊതുകിണര്‍. ഈ കോളനിയിലെ മുപ്പതോളം വീടുകളിലേക്കുള്ള കുടിവെള്ള സ്രോതസ്സാണ് നികത്തപ്പെട്ടത്. അടുത്തിടെ ഈകിണറ്റിലെ വെള്ളം ആരോ മലിനപ്പെടുത്തിയതിനെതുടര്‍ന്ന് ഞായറാഴ്ച കുടുംബശ്രീയുടെ നേതൃത്വത്തില്‍ കിണര്‍ശുദ്ധീകരിക്കാന്‍ ഇരുക്കുമ്പോഴാണ് പൊതുകിണര്‍ നികത്തപ്പെട്ടത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ നഗരസഭാ ബജറ്റ് :എല്ലാ വാര്‍ഡുകളിലും വികസനം

കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നയനമനോഹരമായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ