5:32 pm - Saturday November 25, 0158

മഹാദേവര്‍ക്ഷേത്രത്തില്‍ പൊങ്കാലയും കൊടിയേറ്റും ഭക്തി നിര്‍ഭരമായി

Editor

കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ പൊങ്കാലയും കൊടിയേറ്റും ഭക്തി നിര്‍ഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്ര മേല്‍ശാന്തി നിര്‍മ്മല്‍ തിരുമേനി ഭണ്ടാരഅടുപ്പിലേക്ക് അഗ്നിപകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പൊങ്കാല അര്‍പ്പിച്ചു. വൈകിട്ട് ക്ഷേത്ര തന്ത്രി രമേശ് ഭാനുഭാനു ഭണ്ടാരത്തില്‍ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രത്തില്‍ മീനമാസത്തിലെ മൂന്നാം വെള്ളിയാഴ്ച കൊടിയേറി നാലാംവെള്ളിയാഴ്ച കൊടിയിറങ്ങുകയുള്ളുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്നു മുതല്‍ 31 വരെ ദിവസവും രാവിലെ 5ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 8ന് ഭാഗവതപാരായണം, 25ന് രാവിലെ 6.30ന് സമൂഹമൃത്യുഞ്ജയഹോമം, രാത്രി 8ന് താമരക്കുടി പ്രണവം തീയറ്റേഴ്‌സിന്റെ കാക്കാരിശ്ശി നാടകം, 30ന് രാത്രി 9ന് കേരള നാടക അക്കാദമിയുടെ നാടകം, 31ന് രാവിലെ 9.30ന് കലശപൂജ, വൈകിട്ട് 3 മുതല്‍ കെട്ടുകാഴ്ച, ജീവിത എഴുന്നള്ളത്ത്, ആറാട്ട്ബലി, കൊടിയിറക്ക്, 8.15ന് ആറാട്ട് എഴുന്നള്ളിപ്പ്, 9.30ന് ആറാട്ട് വരവേല്‍പ്പ്, തുടര്‍ന്ന് വയലിന്‍കച്ചേരി, രാത്രി 12ന് ഡാന്‍സ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൈവഴികളെല്ലാം പോരുവഴിയിലേക്കു നീളുന്ന മലക്കുട ഉത്സവം

മലക്കുട ഉത്സവത്തിനു മലനട കുന്നില്‍ ജനസഹസ്രങ്ങള്‍ സാക്ഷിയായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ