ഭവന നിര്‍മ്മാണത്തിനും സ്റ്റേഡിയം നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കി ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ബജറ്റ്

ഏഴംകുളം: ഭവന നിര്‍മ്മാണത്തിനും സ്റ്റേഡിയം നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കി ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 69.99 കോടി രൂപ വരവും 66.94 കോടി രൂപ ചെലവും 3.3 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അധ്യക്ഷയായി. ഭവന നിര്‍മ്മാണത്തിന് 9.20 കോടി രൂപയും,ദാരിദ്ര ലഘൂകരണം 8.58 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
ജനറല്‍,പട്ടികജാതി വിഭാഗത്തില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങാന്‍ രണ്ട് കോടി,മാലിന്യ പരിപാലനം ഒരു കോടി, വനിതാക്ഷേമം 88 ലക്ഷം,ഏഴംകുളം അറുകാലിക്കല്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് 50 ലക്ഷം രൂപ,സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണത്തിന് 20 ലക്ഷം,യുവജന ക്ഷേമത്തിന് 25 ലക്ഷം, സ്‌കൂളുകളുടെ നവീകരണത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
കൃഷി അനുബന്ധ മേഖല 75 ലക്ഷം, മൃഗ സംരക്ഷണം,പശുവളര്‍ത്തല്‍ 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ക്ഷീര വികസനം 13 ലക്ഷം രൂപ,മരുന്നുകള്‍ക്ക് 63 ലക്ഷം, പൊതു ആരോഗ്യപരിപാലനത്തിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
Your comment?