സംസ്ഥാനപാതകളിലും ടോള്‍പിരിവ് നടത്തി വരുമാനമുണ്ടാക്കാനുള്ള വഴിതേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനപാതകളിലും ടോള്‍പിരിവ് നടത്തി വരുമാനമുണ്ടാക്കാനുള്ള വഴിതേടി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 50 കോടിരൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള പാതകളിലായിരിക്കും ടോള്‍ ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം കിഫ്ബിക്ക് അനുമതി നല്‍കി.
റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തലവികസനപദ്ധതികളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാപഠനം നടത്തിവരുകയാണ് കിഫ്ബി. റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കും. ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ അതേ മാതൃകയിലാണ് സംസ്ഥാനപാതകളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള കിഫ്ബിയുടെ നീക്കം.
നിലവില്‍ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള 500 റോഡുകളില്‍ 30 ശതമാനം പദ്ധതികള്‍ 50 കോടിക്കുമുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഇതില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ റോഡുകളിലെല്ലാം ടോള്‍ ഈടാക്കിത്തുടങ്ങും.
Your comment?