ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കീ ഹോള്‍ വഴിയുള്ള ബൈപാസ് ശസ്ത്രക്രിയക്ക് തുടക്കമിട്ടു

Editor

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തില്‍ കീ ഹോള്‍ വഴിയുള്ള ബൈപാസ് സര്ജറിക്ക് (Minimally Invasive Direct Coronary Artery Bypass) തുടക്കമിട്ടു . ഹൃദയത്തിലെ പ്രധാന രക്തധമനിയില്‍ ബ്ലോക്ക് ഉണ്ടായിരുന്ന 70 വയസ്സുള്ള രോഗിയിലാണ് ചികിത്സ വിജയകരമായി നടപ്പിലാക്കിയത് .

ചെറിയ മുറിവിലൂടെയുള്ള ഈ സര്‍ജറിക്കു ആശുപത്രിവാസം കുറവാണെന്നും രോഗിക്ക് തിരിച്ചു ജീവിതത്തിലേക്കു മടങ്ങിവരാന്‍ എളുപ്പമാണെന്നും കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ രാജഗോപാല്‍ അഭിപ്രായപ്പെട്ടു . ഈ പ്രത്യേക ബൈപാസ് രീതിക്കു അനുയോജ്യമായ രോഗികളെ കൃത്യമായി തിരഞ്ഞെടുക്കുക എന്നത് സുപ്രധാനമാണെന്നു സീനിയര്‍ കാര്‍ഡിയോ ളോജിസ്‌റ് ഡോ വിനോദ് മണികണ്ഠന്‍ പറഞ്ഞു .

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹ്മദ് , കാര്‍ഡിയാക് അനസ്തേഷ്യാ വിഭാഗം മേധാവി ഡോ അജിത് സണ്ണി , കാര്‍ഡിയാക് സര്‍ജന്‍ ഡോ സുജിത്, കാര്‍ഡിയോളോജിസ്റ്റുകളായ ഡോ ശ്യാo ശശിധരന്‍ , ഡോ കൃഷ്ണമോഹന്‍ , ഡോ ചെറിയന്‍ ജോര്ജ് , ഡോ ചെറിയാന്‍ കോശി എന്നിവര്‍ അടങ്ങുന്ന ടീം ആണ് ചികിത്സക്കു നേതൃത്വം നല്‍കിയത്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരുക്ക്

ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ